How Kerala Pravasi Keshma Nidhi Grants Pension


 2008-ലെ പ്രവാസി കേരളീയരുടെ ക്ഷേമ ആക്റ്റിലെയും 2009-ലെ പ്രവാസി കേരളീയ ക്ഷേമപദ്ധതിയിലെയും വ്യവസ്ഥകള്‍ പ്രകാരവും സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ പ്രകാരവുമാണ് കേരള പ്രവാസി ക്ഷേമ നിധി പെന്‍ഷന്‍ അനുവദിക്കുന്നത്.


നിര്‍ദ്ദേശങ്ങള്‍

1 ) പ്രവാസി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് പെന്‍ഷന് അര്‍ഹത നേടുന്ന തീയതി വരെ തുടര്‍ച്ചയായി അംശദായം അടച്ചിട്ടുളള അംഗങ്ങള്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുന്നതിന് അര്‍ഹതയുളളത്


2 )18 വയസ്സിനും 55 വയസ്സിനുമിടയില്‍ അംഗത്വമെടുക്കുന്നവര്‍ക്ക് 60 വയസ്സ് പൂര്‍ത്തിയാകുന്ന മുറക്കും 55 വയസ്സിനും 60 വയസ്സിനുമിടയില്‍ അംഗത്വമെടുക്കുന്നവര്‍ക്ക് 5 വര്‍ഷം പൂര്‍ത്തിയാകുന്ന മുറയ്ക്കുമാണ് പെന്‍ഷന് അര്‍ഹയുളളത്.


പെൻഷൻ അപേക്ഷിക്കുന്നതിനായി താഴെ പറയുന്ന രേഖകൾ KNRKWB വെബ്‌സൈറ്റിൽ ലോഗിൻ ചെയ്തു അപ്ഡേറ്റ് ചെയ്യേണ്ടതാണ് :


1 ) അപേക്ഷകന്‍റെ 6 മാസത്തിനുളളില്‍ എടുത്ത ഫോട്ടോ [Maximum  size - 1MB, File type : jpg /jpeg /png / gif ]

2 ) അപേക്ഷകന്‍റെ ഒപ്പ്  [Maximum  size - 1MB, File type : jpg /jpeg /png / gif ]

3 ) ജനന തീയതി തെളിയിക്കുന്ന രേഖ  [Maximum  size - 1MB, File type : jpeg / jpg / gif / png / pdf ]

4 ) അപേക്ഷകന്‍റെ ബാങ്ക് അക്കൗണ്ട് രേഖ  [Maximum  size - 1MB, File type : jpeg / jpg / gif / png / pdf ]

(അപേക്ഷകന്‍റെ ബാങ്ക് അക്കൗണ്ട് രേഖയിലെ പേരും അംഗത്വ കാര്‍ഡിലുളള പേരും വ്യത്യാസമുണ്ടെങ്കില്‍  "One  and the same Certificate"   കൂടി അപ്‌ലോഡ് ചെയ്യേണ്ടതാണ്.)

5 ) അപേക്ഷകന്‍റെ നോമിനിയുടെ ഒപ്പോടുകൂടിയ സമ്മതപത്രം  [Maximum  size - 1MB, File type : jpeg / jpg / gif / png / pdf ] 


അപ്ലോഡ് ചെയ്യുന്ന പകര്‍പ്പുകളില്‍ എന്തെങ്കിലും കൃത്രിമം ഉളളതായി കണ്ടെത്തിയാല്‍ പെന്‍ഷന്‍ റദ്ദ് ചെയ്യുന്നതും ബോര്‍ഡ് നിഷ്കര്‍ഷിക്കുന്ന പ്രകാരം നിയമ നടപടികള്‍ക്ക് വിധേയമാകേണ്ടതുമാണ്



ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക
.



70% 30%
Row 2, Column 1 Row
Previous Post Next Post

Gadgets