പ്രവാസി പെൻഷൻ എങ്ങനെ ആണ് ലഭിക്കുന്നത്


പ്രവാസി പെൻഷൻ എങ്ങനെ ആണ് ലഭിക്കുന്നത് എന്നതിനെ കുറിച്ചു ചെറിയ വിവരണം

നമ്മൾ ഇന്ന് പെൻഷനിൽ ചേർന്നാൽ ഗുണം നമുക്ക് മാത്രമാണ്. ഇപ്പോൾ പെൻഷൻ 3500 രൂപ ആണ് . വരുന്ന സർക്കാറുകളും കാലാകാലങ്ങളിൽ അനുപാതിക വർദ്ധന വരുത്താൻ ആണ് സാധ്യത.കേരള പ്രവാസി വെൽഫയർ ബോർഡ് വഴിയാണ് പെൻഷന് ലഭിക്കുന്നത്.

കുറഞ്ഞത് 2 വർഷമെങ്കിലും കേരളത്തിന് പുറത്തൊ വിദേശത്തൊ ജോലി ചെയ്യണം.വിദേശത്ത് ഉള്ളവർ മാസം 350 രൂപയും, തിരികെ നാട്ടിലെത്തിയവർ മാസം 200 ( തുക govt വർധിപ്പിക്കാം ) രൂപയും കുറഞ്ഞത് 5 വർഷം അടക്കണം.
60 വയസ്സ് പൂർത്തിയായാൽ മാസം 3500 രൂപ വെച്ച് പെൻഷൻ ലഭിക്കും .5 വർഷത്തിൽ കൂടുതൽ അടക്കുന്നവർക്ക് അടക്കുന്ന തുകക്ക് അനുസരിച്ച് പെൻഷൻ വർദ്ധിക്കും

എങ്ങനെ രജിസ്റ്റർ ചെയ്യാം?

1.നിങ്ങളുടെ അടുത്തുള്ള ഡിജിറ്റൽ സേവാ കോമൺ സർവീസ് സെന്ററുമായി ബന്ധപെടുക
2. ഓൺലൈനായി അപേക്ഷിക്കാം..

 5 വർഷം അടച്ചാൽ മതിയോ?

മിനിമം 5 വർഷം അടക്കണം എന്നതാണ് നിബന്ധന .അതായത് 55 വയസ് ഉള്ള വ്യക്തിയാണ് ചേരുന്നത് എങ്കിൽ മിനിമം 60 വയസ് വരെ 5 വർഷം അടച്ചാൽ മിനിമം പെൻഷൻ തുകയായ 3000 മാസം പെൻഷൻ ലഭിക്കും.നിങ്ങൾ 40 വയസ് ഉള്ള വ്യക്തിയാണെങ്കിൽ 20 വർഷം അടക്കണം…
വിദേശത്തു ഉള്ളവർക്കും , 2 വർഷത്തിൽ കൂടുതൽ വിദേശത്തു ജോലി ചെയ്തു നാട്ടിൽ തിരിച്ചെത്തിയവർക്കും പ്രവാസി ക്ഷേമനിധിയിൽ അംഗമാകാം.

വയസ്സാം കാലത്ത് മാന്യമായ ഒരു പെൻഷൻ നമ്മൾ ഉറപ്പ് വരുത്തിയാൽ ആരുടെ മുന്നിലും പിന്നീട് കൈ നീടേണ്ടി വരില്ല..
പ്രവാസികൾക്ക് ഒരു കൈത്താങ്ങ് ആവുക. പ്രവാസി പുനരധിവാസം പ്രവാസികളുടെ ഉന്നമനത്തിനായി നമുക്കൊരുമിച്ചു കൈകോർക്കാം 

ആവശ്യമായ രേഖകൾ

പാസ്പോർട്ട് , ഫോട്ടോ , വിസാ എന്നിവയും നാട്ടിൽ തിരിച്ചെത്തിയവർ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് എന്നിവയുമാണ് ആവശ്യമായ രേഖകൾ.


കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ സേവനങ്ങൾക്കും പ്രവാസി ഓൺലൈൻ (CSC) ബന്ധപെടുക.


Digital Seva Common Service Centre-pravasi online 

Under Department of Electronics and IT – Govt of India .  

ഡിജിറ്റൽ സേവ കോമൺ സർവീസ് സെന്റർ-പ്രവാസി ഓൺലൈൻ 

(ഒരു കേന്ദ്ര സർക്കാർ സംരംഭം)

മൊബൈൽ +966553108389

വാട്സ് ആപ് WhatsApp

ഇമെയിൽ : pravasihelper1@gmail.com


പ്രവാസി പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചു

കേരള പ്രവാസി ക്ഷേമ ബോര്‍ഡ് നല്‍കുന്ന പ്രവാസി പെന്‍ഷനും ക്ഷേമനിധി അംശദായവും 01/04/2022 മുതല്‍ വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. 1എ വിഭാഗത്തിന്‍റെ മിനിമം പെന്‍ഷന്‍ 3,500/- രൂപയായും 1ബി/2എ വിഭാഗങ്ങളുടേത് 3,000/- രൂപയായുമാണ് വര്‍ദ്ധിപ്പിച്ചത്. അംശദായം അടച്ച വര്‍ഷങ്ങള്‍ക്ക് ആനുപാതികമായി 7,000/- രൂപ വരെ പ്രവാസി പെന്‍ഷന്‍ ലഭിക്കുന്നു. 01/04/2022 മുതല്‍ 1എ വിഭാഗത്തിന് 350/- രൂപയും 1ബി/2എ വിഭാഗത്തിന് 200/- രൂപയും ആയിരിക്കും പ്രതിമാസ അംശദായം


കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ എല്ലാവര്‍ഷവും മാര്‍ച്ച് മാസത്തില്‍ ഒരു ഗസ്റ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തി മാര്‍ച്ച് 31 ന് മുന്‍പ് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഓഫീസില്‍ ഹാജരാക്കേണ്ടതാണ്. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കത്തവരുടെ പെന്‍ഷന്‍ ഏപ്രില്‍ മാസം മുതല്‍ ഹോള്‍ഡ് ചെയ്യപ്പെടുന്നതാണ്. ലൈഫ് സര്‍ട്ടിഫിക്കറ്റിന്‍റെ മാതൃകയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
Download form 


Previous Post Next Post

Gadgets