AYUSHMAN BHARAT YOJANA MALAYALAM

ആയുഷ്മാൻ ഭാരത് യോജന (Ayushman Bharat Yojana)

നരേന്ദ്ര മോദി സർക്കാർ ആരംഭിച്ച ഒരു ആരോഗ്യ സംരക്ഷണ പദ്ധതിയാണ് ആയുഷ്മാൻ ഭാരത് യോജന (Ayushman Bharat Yojana). യോഗ്യരായ വ്യക്തികൾക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ ആരോഗ്യ സംരക്ഷണ പരിപാടിയാണിത്. ആയുഷ്മാൻ ഭാരത് മിഷന്റെ ഭാഗമാണ് ഈ സൗജന്യ ചികിത്സ സംഘടിപ്പിച്ചിട്ടുള്ളത്. ഇന്ത്യയുടെ ഗ്രാമീണ പ്രദേശങ്ങളിൽ താമസിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.

പദ്ധതിയുടെ ഗുണഭോക്താക്കളാണോ എന്നറിയാൻ ഓരോരുത്തർക്കും pmjay.gov.in എന്ന പോർട്ടൽ സന്ദർശിക്കാവുന്നതാണ്. ഔദ്യോഗിക പോർട്ടലിലെ അടിസ്ഥാന വിവരങ്ങൾ നൽകി "Am I Eligible" എന്ന ഓപ്ഷൻ സെലക്ട് ചെയ്താൽ നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഒരു OTP ലഭിയ്ക്കും. ഇത് കൺഫേം ചെയ്ത് ബാക്കി വിവരങ്ങൾ കൂടി നൽകിയാൽ നിങ്ങൾ പദ്ധതിയുടെ ഗുണഭോക്താവാകാൻ യോഗ്യനാണോ എന്നറിയാൻ സാധിയ്ക്കും.

ഇനി നിങ്ങൾ ആയുഷ്മാൻ ഭാരത് യോജനയുടെ ഗുണഭോക്താവാകാൻ യോഗ്യതയുള്ള ആളാണെങ്കിൽ അവശ്യ രേഖകളുടെ സോഫ്റ്റ് കോപ്പികളും വിവരങ്ങളും നൽകി പ്രോഗ്രാമിന് അപേക്ഷിക്കാം. ഓഫ്ലെനായി അപേക്ഷിക്കാനാണ് നിങ്ങൾ താൽപര്യപ്പെടുന്നതെങ്കിൽ പ്രാദേശിക ഓഫീസ് സന്ദർശിച്ച് അപേക്ഷയും നിങ്ങളുടെ രേഖകളും സമർപ്പിയ്ക്കാം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നല്ല ചികിത്സ ലഭിക്കുന്ന ലഭ്യമാക്കുന്ന ഒരു പദ്ധതിയാണിത്. 

  • 5 ലക്ഷം രൂപ ചികിത്സാ സഹായം
  • ആയുഷ്മാൻ ഭാരതിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാം
  • ആയുഷ്മാൻ ഭാരത് പുതിയ card ഡൗൺലോഡ് ചെയ്യാം.
  • പുതിയ അംഗങ്ങളെ ചേർക്കാം.
പുതിയ ആരോഗ്യ ഇൻഷുറൻസ് ഇപ്പോൾ എടുക്കാൻ സാധിക്കില്ല നിലവിൽ ഉള്ളവർക്ക് അവരുടെ കുടുംബങ്ങളെ ചേർക്കാൻ സാധിക്കും

Official Website: https://nha.gov.in/

കാർഡ് ഡൌൺലോഡ് ചെയ്യാനും അംഗങ്ങളെ ചേർക്കാനുമുള്ള LINK : PMJAY BENEFICIARY

കൂടുതൽ വിവരങ്ങൾക്ക്: VIDEO



നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് പ്രവാസി ഓൺലൈൻ ഒരു ഉറപ്പും നൽകുന്നില്ല. പ്രവാസി ഓൺലൈൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.


 

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

Previous Post Next Post

Gadgets